Mon, 13 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Brahmos Missile

Thiruvananthapuram

നെ​ട്ടു​കാ​ൽ​ത്തേ​രിയിൽ ബ്ര​ഹ്മോ​സ് മി​സൈ​ൽ നി​ർ​മാ​ണ യൂ​ണി​റ്റ് വരുന്നു

നെ​യ്യാ​ർ​ഡാം: നെ​യ്യാ​ർ​ഡാം നെ​ട്ടു​കാ​ൽത്തേ​രി തു​റ​ന്ന​ജ​യി​ൽ പ​രി​സ​ര​ത്തു ബ്ര​ഹ്മോസ് മി​സൈ​ൽ നി​ർ​മാ​ണ യൂ​ണി​റ്റ് വ​രു​ന്നു. പദ്ധതിക്കായി 180 ഏ​ക്ക​ർ ഭൂമി കൈ​മാ​റി. തു​റ​ന്ന​ജ​യി​ൽ തേ​വ​ൻ​കോ​ട് അ​ന​ക്സിലാണു ബ്ര​ഹ്മോസ് വ​രി​ക. ഇ​തി​നാ​യി സ്ഥ​ലം ര​ജി​സ്റ്റ​ർ ചെ​യ്ത് ഡി​ആ​ർ​ഡി​ഒ​യ്ക്ക് കൈ​മാ​റി.

അ​ടി​സ്ഥാ​ന വി​ക​സ​ന സൗ​ക​ര്യ​ങ്ങ​ൾ ശ​രി​യാ​ക്കാ​ൻ ന​ട​പ​ടി ആ​രം​ഭി​ച്ചു. തു​റ​ന്ന​ജ​യി​ലി​ലെ ഭൂ​മി വി​ട്ടു ന​ൽ​കാ​ൻ ത​ട​സ​വാ​ദ​ങ്ങ​ൾ ഉ​യ​ർ​ന്നി​രു​ന്നു. ഒ​ടു​വി​ൽ കോ​ട​തി​യാ​ണ് അ​നു​മ​തി ന​ൽ​കി​യ​ത്. ബ്രഹ്മോസ് മി​സൈ​ൽ നി​ർ​മാ​ണ യൂ​ണി​റ്റ് സ്ഥാ​പി​ക്കു​ന്ന​തി​നു ഭൂ​മി​വി​ട്ടു കൊ​ടു​ക്കാ​ൻ സു​പ്രീം​കോ​ട​തി​യു​ടെ അ​നു​മ​തിയുമുണ്ട്. ഇ​തി​നാ​യി നെ​ട്ടു​കാ​ൽ​ത്തേ​രി തു​റ​ന്ന ജ​യി​ലി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള 180 ഏ​ക്ക​ർ ഡി​ആ​ർ​ഡി​ഒ​യ്ക്ക് കൈ​മാ​റാ​ൻ കോ​ട​തി നേരത്തെ നി​ർ​ദേ​ശി​ച്ചി​രു​ന്നു.

​ നെ​ട്ടു​കാ​ൽ​ത്തേ​രി തു​റ​ന്ന ജ​യി​ലി​ന് 457 ഏ​ക്ക​ർ ഭൂ​മി​യാ​ണ് ഉ​ള്ള​ത്. ഇ​തി​ൽ 200 ഏ​ക്ക​ർ ഭൂ​മി ജ​യി​ലി​നാ​യി നി​ല​നി​ർ​ത്തി​യ​ശേ​ഷം 257 ഏ​ക്ക​ർ ഭൂ​മി​യാ​ണ് കേ​ന്ദ്ര​സ​ർ​ക്കാ​രി​നു കൈ​മാ​റാ​ൻ പോ​കു​ന്ന​ത്. ജ​യി​ലി​ന്‍റെ സ്ഥ​ലം മ​റ്റ് ആ​വ​ശ്യ​ങ്ങ​ൾ​ക്ക് കൈ​മാ​റ​ണ​മെ​ങ്കി​ൽ സു​പ്രീം കോ​ട​തി​യു​ടെ അ​നു​മ​തി ആ​വ​ശ്യ​മാ​ണ്. അ​തി​നാ​ലാ​ണ് സം​സ്ഥാ​ന സ​ർ​ക്കാ​ർ ഭൂ​മി കൈ​മാ​റ്റ​ത്തി​ന് സു​പ്രീം കോ​ട​തി​യു​ടെ അ​നു​മ​തി തേ​ടി​യ​ത്. തേ​വ​ൻ കോ​ട് അ​ന​ക്‌​സി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ജ​യി​ൽ നെ​ട്ടു​കാ​ൽ​ത്തേ​രി​യി​ലേ​ക്ക് മാ​റ്റും. ജ​യി​ൽ​പു​ള്ളി​ക​ളെ മാ​റ്റാ​നു​ള്ള ന​ട​പ​ടിയും ആ​രം​ഭി​ക്കും.

300 ളം ​ത​ട​വു​പു​ള്ളി​ക​ളാ​ണ് തു​റ​ന്ന​ജ​യി​ലി​ലും അ​തി​ന്‍റെ അ​ന​ക്‌​സി​ലു​മു​ള്ള​ത്. ഇ​വ​ർ​ക്കാ​യി ഇ​നി പ്ര​ധാ​ന​ജ​യി​ലാ​യി​രി​ക്കും ഉ​ണ്ടാ​കു​ക. ജ​യി​ൽ​ഭൂ​മി ന​ഷ്ട​മാ​കു​ന്ന​തോ​ടെ കൃ​ഷി​യി​ട​ങ്ങൾ ഇല്ലാതാകും. വാ​ഴ, പ​ച്ച​ക്ക​റി, റ​ബ​ർ എ​ന്നി​വ​യാ​ണ് പ്ര​ധാ​ന കൃ​ഷി​ക​ൾ. പ​ച്ച​ക​റി​ക​ൾ തു​റ​ന്ന​ജ​യി​ലും പൂ​ജ​പ്പു​ര സെ​ൻ​ട്ര​ൽ​ജ​യി​ലുമാണ് ഉ​പ​യോ​ഗി​ക്കു​ന്ന​ത്. ഇ​വി​ടെ​യു​ള്ള മ​ത്സ്യ​കു​ള​ങ്ങ​ളും മി​നി അ​ണ​ക്കെ​ട്ടും ഓ​ർ​മയാ​കും.

ഇ​തു പ​രി​ഹ​രി​ക്കാ​ൻ പ്ര​ധാ​ന ജ​യി​ലി​ൽ പു​തി​യ സൗ​ക​ര്യ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്താ​നും ആ​ലോ​ച​ന​യു​ണ്ട്. സ്ഥ​ല​ത്ത് പ​ച്ച​ക്ക​റി ക്യ​ഷി കൂ​ടു​ത​ൽ വ്യാ​പി​ക്കാ​നും ശ്ര​മം ന​ട​ക്കു​ന്നു​ണ്ട്. ബ്രഹ്മോസ് മി​സൈ​ൽ നി​ർ​മാ​ണ യൂ​ണി​റ്റ് വ​രു​ന്ന​തോ​ടെ സ്ഥ​ല​ത്ത് വ​ൻ വി​ക​സ​ന​ം ന​ട​പ്പാകും. സ​മീ​പ പ​ഞ്ചാ​യ​ത്തു​ക​ളാ​യ ക​ള്ളി​ക്കാ​ട്, കു​റ്റി​ച്ച​ൽ എ​ന്നി​വി​ട​ങ്ങ​ള​ിൽ പ ശ്ചാത്ത​ല​സൗ​ക​ര്യം ഒ​രു​ക്കാ​ൻ ഡി​ആ​ർ​ഡി​ഒ ശ്ര​മം തു​ട​ങ്ങി.

Latest News

Corehub Up